- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്പതികളെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മാനന്തവാടി: വയോധിക ദമ്പതികളെ കാട്ടിനുള്ളിൽ വിഷം അകത്തു ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപു കാണാതായ മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ഇരുവരെയും കാണാനില്ലെന്ന പരാതിയെ തുടർന്നു മാനന്തവാടി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
ഇതിനിടെ പേരിയ 35ലെ വനഭാഗത്തേക്കു 2 പേർ കയറിപ്പോകുന്നതു കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണു വനത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മുൻപു പേരിയയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മക്കൾ: ഗ്രേസി, റോയി, ബാബു, ഷാജി.
Next Story