- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 വയസ്സ് പൂർത്തിയായവർക്കെല്ലാം വോട്ടർപട്ടികയിൽ പേര് ചേർക്കാം; വെബ്സൈറ്റ് വഴിയും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ വഴിയും അപേക്ഷിക്കാം
കണ്ണൂർ: 17 വയസ്സ് പൂർത്തിയായവർക്കെല്ലാം വോട്ടർപട്ടികയിൽ പേര് ചേർക്കാം. 18 വയസ്സ് പൂർത്തിയാകുന്നതോടെ ഇവർ വോട്ടർമാരാകും. 223 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവരെല്ലാം ഇതോടെ വോട്ടർപട്ടികയിൽ അംഗമാകും. വെബ്സൈറ്റ് വഴിയും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ വഴിയും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. 2024-ലെ പൊതു തിരഞ്ഞെടുപ്പിനായാണ് 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി സംക്ഷിപ്ത വോട്ടർപട്ടിക തയ്യറാക്കുന്നത്.
2023 ജനുവരി അഞ്ചിന് പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ സംസ്ഥാനത് ആധാർ സംയോജിത വോട്ടർപട്ടിക പാതിവഴിയിലാണ്. എല്ലാ വോട്ടർമാരും ആധാർ ലിങ്ക് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും നിലവിൽ 48 ശതമാനം പേർ മാത്രമാണ് ആധാറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് സംയോജിപ്പിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം നിർബന്ധമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതോടെ നാലുലക്ഷത്തിലധികം ഇരട്ടവോട്ടുകൾ പട്ടികയിൽനിന്ന് പുറത്തായി. ആരെങ്കിലും അനധികൃതമായി കൂട്ടിച്ചേർക്കുകയോ തള്ളുകയോ ചെയ്താൽ കർശന നടപടി ഉണ്ടാകും. അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കാൻ കോളേജ് ലിറ്ററസി ക്ലബുകൾ, യൂത്ത് ബ്രാൻഡ് അംബാസിഡർമാർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ വഴി പ്രചാരണം ശക്തമാക്കും.
ആധാർ വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി വോട്ടർപട്ടിക ലിങ്ക് ചെയ്യൽ പ്രക്രിയ വേഗത്തിലാക്കാനാണ് നീക്കം. അതേസമയം ജനുവരിയിൽ ആധാറുമായി ബന്ധിപ്പിച്ച വോട്ടർപട്ടിക തയ്യാറാക്കാൻ സാധ്യതയില്ലെന്നാണ് ബി.എൽ.ഒ.മാർ പറയുന്നത്. മരിച്ചവരുടെ വോട്ട് തള്ളാൻ മരണസർട്ടിഫിക്കറ്റ് വേണമെന്നത് നിർബന്ധമാണ്. ഇത് സംഘടിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് ബി.എൽ.ഒ.മാർ പറയുന്നു.