- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ; മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; നിലത്തു വീഴ്‌ത്തി വയറ്റത്തു തുടരെ ചവിട്ടി; കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നത് സദാചാര ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം
കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം. കേട്ടാൽ അറയ്ക്കുന്ന വാക്കുകളും അശ്ലീല നോട്ടവുമാണു നേരിടേണ്ടി വന്നത്. കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിച്ചു. മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. നിലത്തു വീഴ്‌ത്തി വയറ്റത്തു തുടരെ ചവിട്ടി. സുഹൃത്തിനെയും തല്ലി. കണ്ടു നിന്നവർ ആരും തടഞ്ഞില്ല. കോട്ടയം നഗരമധ്യത്തിൽ, കഴിഞ്ഞ ദിവസം രാത്രി 11.30നാണ് സിഎംഎസ് കോളേജ് വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്.
സംഭവത്തിൽ വേളൂർ പ്രിമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ മുഹമ്മദ് അസ്ലം (29), മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അനസ് അഷ്‌കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷബീർ (32) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലായ സുഹൃത്തുക്കളെ കാണാൻ സ്‌കൂട്ടറിൽ നഗരത്തിലെത്തിയ, സിഎംഎസ് കോളജിലെ ബിരുദ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്.
തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള തട്ടുകടയിൽ വച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിന്റെ തുടക്കം. വിദ്യാർത്ഥിനിയും സുഹൃത്തും തട്ടുകടയിൽ ഭക്ഷണം കഴിക്കുമ്പോൾ അശ്ലീലം പറയുകയും ലൈംഗിക അംഗവിക്ഷേപം നടത്തിയ പ്രതികൾ തട്ടുകടയുടെ പുറത്തുവച്ചും പെൺകുട്ടിയെ അധിക്ഷേപിച്ചു. ഇതോടെ പെൺകുട്ടി പ്രതികരിച്ചു.
ഇവിടെ നിന്ന് ആശുപത്രിയിലേക്കു പോകുമ്പോൾ കാറിൽ പിന്തുടർന്നെത്തിയ സംഘം സെൻട്രൽ ജംക്ഷനിൽ സ്‌കൂട്ടർ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. വിദ്യാർത്ഥിനിയും സുഹൃത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.