മൂവാറ്റുപുഴ:മദ്യപാനത്തെ തുടർന്നുണ്ടായ അടിപിടിയിൽ മധ്യവയ്‌സ്‌കൻ മരിക്കാനിടയായ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം നേരിയന്തറ ജോജൻ (30) നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സുഹൃത്തായ ശശീധരനാണ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ 29 ന് കടാതിയിൽ വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. ഇൻസ്‌പെക്ടർ കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ ആറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.