കോതമംഗലം: 563 കുപ്പി ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. കോതമംഗലം എക്‌സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് സംശയാസ്പദമായമായ രീതിയിൽ കണ്ട പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നുമാണ് അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ
മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു. കോതമംഗലത്തു ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന്
എക്‌സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപ് പറഞ്ഞു.

ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും, അദ്ദേഹം വിശദമാക്കി. പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.