പറവൂർ:ചെറായി ഭാഗത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിപ്പുറം ചെറായി ബേക്കറി സ്റ്റോപ്പിന് കിഴക്ക് വശം വെളിയത്തുപറമ്പ് വീട്ടിൽ ജയൻ എന്നു വിളിക്കുന്ന സുബ്രമണ്യൻ (58) എന്നയാളെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം കുട്ടി പഠിക്കുന്ന സ്‌കൂളിൽ അറിയിക്കുകയും സ്‌കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ എ.എൽ.യേശുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാർ, എസ്.സി.പി.ഒ എം.സി.ഷേമ., സി.പി/ഒ മാരായ ബെൻസി, ലെനീഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് ജയനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.