- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്റെ സ്‌കൂട്ടറിൽ ഒന്നേക്കാൽ കിലോ കഞ്ചാവ്; എടപ്പാൾ-പൊന്നാനി റോഡിലെ സംഭവത്തിൽ കഞ്ചാവ് കണ്ടെടുത്തത് സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ
മലപ്പുറം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൊന്നാനി സ്വദേശിയായ യുവാവിന്റെ സ്‌കൂട്ടറിൽ നിന്ന് ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തു. പരിക്കേറ്റ മലപ്പുറം പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ ഹൗസ് ഷിഹാബുദ്ധീൻ(34)നാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെ എടപ്പാൾ പൊന്നാനി റോഡിലാണ് സംഭവം.
കഞ്ചാവുമായി സ്‌കൂട്ടറിൽ എത്തിയ യുവാവ് പൊലീസിനെ കണ്ടതോടെ അമിത വേഗതയിൽ ഓടിച്ചതോടെ അപകടത്തിൽ പെട്ടതാണെന്നാണ് നിഗമനം. അപകടം ശ്രദ്ധയിൽ പെട്ട എടപ്പാളിലെ ഓട്ടോ തൊഴിലാളികൾ പരിക്കേറ്റ ഷിഹാബുദ്ധീനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചങ്ങരംകുളം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
എടപ്പാളിൽ പെട്രോളിങിലായിരുന്ന എഎസ്‌ഐ ഉഷ, സിപിഒ ഷെബീർ എന്നിവരടങ്ങുന്ന പൊലീസ് സംഘം അപകട സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ പുറകിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് എസ്‌ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ എസ് സിപിഒ ഷിജു,സിപിഒ മുകേഷ് എന്നിവരടങ്ങുന്ന കൂടുതൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റിയ ഷിഹാബുദ്ധീൻ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ ആണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്