- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; മദീനയിൽ മരണമടഞ്ഞത് ചെർപ്പുളശ്ശേരി സ്വദശി ഷൻഫീദ്
റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മദീനയിലുണ്ടായ അപകടത്തിൽ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷൻഫീദാണ് (23) മരിച്ചത്. മദീനയിൽനിന്ന് 100 കിലോമീറ്റർ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം. ജിദ്ദയിൽനിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷൻഫീദ് പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനായ ഷൻഫീദ് അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽതന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു
മറുനാടന്‍ മലയാളി ബ്യൂറോ
Next Story