നെടുമങ്ങാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിതുര മേമല റോഡരികത്ത് വീട്ടിൽ നിന്നും ആനാട് വില്ലേജിൽ ചുള്ളിമാനൂർ ചെറുവേലി എസ്ആർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന എം.പ്രിൻസ്(23) ആണ് അറസ്റ്റിലായത്.

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഒരു വർഷം മുൻപ് ഇയാൾ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടിയെ പ്രണയം നടിച്ച് പെരുമാതുറയിലുള്ള സുഹൃത്തിന്റെ വീട്ടിലും നെടുമങ്ങാട് പലസ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചു. നെടുമങ്ങാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സിഐ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്രീനാഥ്, റോജോമാൻ, കെ.ആർ.സൂര്യ, എഎസ്‌ഐ വിജയൻ, പ്രകാശ്. എസ്സിപിഓ വിജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രിൻസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,