- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐടിയുസി സമ്മേളനത്തിന് ആലപ്പുഴയിൽ എത്തിയ പഞ്ചാബ് പ്രതിനിധി ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ: എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തിയ പഞ്ചാബ് പ്രതിനിധി ട്രെയിൻ തട്ടിമരിച്ചു. ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിങ് (76) ആണ് മരിച്ചത്. ആലപ്പുഴ ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തശേഷം തിരിച്ചുമടങ്ങവേ ബീച്ചിലെ റെയിൽവേ ക്രോസിൽ വച്ചായിരുന്നു സംഭവം.
ഒട്ടേറെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയ സന്തോഖ്‌സിങ് എഐടിയുസി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് ആലപ്പുഴയിലെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ. എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മൃതദേഹം നാളെ പഞ്ചാബിൽ എത്തിക്കാനുള്ള നടപടി നേതാക്കൾ ആരംഭിച്ചു.
ന്യൂസ് ഡെസ്ക്
Next Story