ന്യൂഡൽഹി: രാജ്യസഭയിലേക്ക് കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്ത പി.ടി. ഉഷയെ സഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷന്മാരുടെ പാനലിൽ ഉൾപ്പെടുത്തിയതായി രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു. ഡിസംബർ 19ലെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം.

രാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് വൈസ് ചെയർമാന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗത്തെ തിരഞ്ഞെടുക്കുന്നതെന്ന് ധൻഖർ വ്യക്തമാക്കി. ആന്ധ്രപ്രദേശിൽനിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എംപി വിജയ്‌സായ് റെഡ്ഡിയെയും ഉഷക്കൊപ്പം പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.