തൊടുപുഴ: റോഡ് പണിക്കിടെ ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ നാളെ ഉത്തരവാദിത്വപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തേയ്ക്കുമെന്ന് സൂചന. താൻ ലീവിലായിരുന്നെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പൊലീസിൽ മൊഴിനൽകിയതായിട്ടാണ് സൂചന.

ലീവിലായിരുന്നെങ്കിലും ഈ ഉദ്യോഗസ്ഥൻ മറ്റാർക്കും പകരം ചുമതല കൈമാറിയിരുന്നില്ലന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഇക്കാര്യത്തിൽ ഉന്നത അധികൃതരോട് പൊലീസ് സ്ഥിരീകരണം തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നാളെ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരതുന്നത്. ഇതിനുശേഷമായിരിക്കും അറസ്റ്റ് നടപടികളിലേയ്ക്ക് നീങ്ങുക എന്നാണ് പൊലീസ് അറയിച്ചിട്ടുള്ളച്യ

നിലവിലെ അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം അസി.എഞ്ചിനിയറും സ്ഥലത്തുണ്ടാായിരുന്ന ഓവർസിയറും കേസിൽ പ്രതികളാവുന്നതിന് സാധ്യതയുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

കരാറുകാരൻ കുറ്റക്കാരനാണെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പൊലീസ് കരാറുകാരൻ നസീർ പി മുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

പരാതിക്കാരനായ ജോണി ജോർജിന്റെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തി.ഞായറാഴ്ച ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങിയായിരുന്നു അപകടം. കഴുത്തിൽ സാരമായി പരിക്കേറ്റ ജോണി ആശുപത്രിയിൽ ചികത്സ തേടിയിരുന്നു. റോഡിൽ വീപ്പകൾ വച്ച് ഗതാഗതം തടഞ്ഞിരുന്നു എന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പൊലീസിൽ വെളിപ്പെടുത്തിയിരുന്നത്.എന്നാൽ ഈ വാദം തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഓവർസിയർ എന്നിവരടക്കം 4 ഉദ്യോഗസ്ഥരിൽ നിന്നും ഇതിനകം പൊലീസ് ഇന്ന് വിവരങ്ങൾ ശേഖരിച്ചതായിട്ടാണ് അറയുന്നത്.