- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ 42 കാരിയെ തൂമ്പ കൊണ്ട് അടിച്ച് വീഴ്‌ത്തി; ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി; കേസിൽ അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ പിഴയും
കൊച്ചി: പെരുമ്പാവൂരിൽ 42 കാരിയെ തൂമ്പ കൊണ്ട് അടിച്ച് വീഴ്‌ത്തി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. അസം സ്വദേശി ഉമർ അലിയെ ആണ് എറണാകുളത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതി ശിക്ഷിച്ചത്.
2019 നവംബരിൽ ആയിരുന്നു കുറുപ്പുംപടി സ്വദേശിനിയെ ഉമർ അലി ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി. പ്രിൻസിപ്പൽ സെഷൻ ജഡ്ജ് ഹണി എം വർഗീസാണ് കേസ് പരിഗണിച്ചത്.
42 കാരിയെ കൊലപ്പെടുത്തിയത് ക്രൂര ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ബോധംകെടുത്തിയ ശേഷമാണ് സ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരണം ഉറപ്പാക്കിയശേഷമാണ് പ്രതി സ്ഥലത്തുനിന്നും മടങ്ങിയത്. തൂമ്പ ഉപയോഗിച്ച് സ്ത്രീയുടെ തലയ്ക്ക് പത്തിലേറെ തവണ ഇയാൾ അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
32 ലേറെ ഗുരുതര പരിക്കുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ സിസിടിവി തല്ലിതകർക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. കാലടി പൊലീസ് സ്്‌റ്റേഷൻ എസ് എച്ച് ഒ ടി ആർ സന്തോഷ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
ന്യൂസ് ഡെസ്ക്