കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും വിമാനത്തിന്റെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്ന് 44 ലക്ഷം രൂപയുടെ 1068 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.

മറ്റൊരു സംഭവത്തിൽ 40 ലക്ഷത്തിന്റെ 845 ഗ്രാം സ്വർണമാണ് ദുബായിൽനിന്നു വന്ന വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണവുമായി എത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതെന്നാണ് സൂചന.