- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നിധാനത്ത് ദേവസ്വം ബോർഡിന് പുതിയ ട്രാക്ടർ; അപ്പം അരവണ വിതരണത്തിന് പുതിയ ട്രാക്ടർ സംഭാവന നൽകിയത് നാഗർകോവിൽ മേയർ ആർ മഹേഷ്
പമ്പ: ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡിന് പുതിയ ട്രാക്ടർ സ്വന്തം. നാഗർകോവിൽ മേയർ അഡ്വ. ആർ. മഹേഷ് സംഭാവനയായി നൽകിയതാണ് പുതിയ ട്രാക്ടർ.സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നാഗർകോവിൽ മേയർ ട്രാക്ടർ കൈമാറി.
അപ്പം അരവണ വിതരണത്തിനാണ് പുതിയ ട്രാക്ടർ. പുതിയ ട്രാക്ടർ കൂടി വന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നാലു ട്രാക്ടറുകൾ സ്വന്തമായി. മഹീന്ദ്ര അർജുൻ നോവോ 605 ഡി.എൽ. ഐ ട്രാക്ടറാണ് 12 ലക്ഷം രൂപ മുടക്കി ബോർഡിന് സംഭാവനയായി നൽകിയത്. തികഞ്ഞ അയ്യപ്പഭക്തനായ മേയർ ആർ. മഹേഷ് കഴിഞ്ഞമാസം ശബരിമല ദർശനത്തിനെത്തിയപ്പോൾ ദേവസ്വം അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നു നടന്ന ചർച്ചയിലാണ് ബോർഡിന് ട്രാക്ടർ സമ്മാനിക്കാനുള്ള സന്നദ്ധത മേയർ അറിയിച്ചത്. ട്രാക്ടറിന്റെ ട്രെയ്ലർ കൂടി എത്താനുണ്ട്. രണ്ടുദിവസത്തിനുള്ളിൽ അതു ലഭ്യമാക്കുമെന്ന് ആർ. മഹേഷ് പറഞ്ഞു.
ദേവസ്വം അംഗം അഡ്വ. എസ്.എസ്. ജീവൻ, എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസർ രവികുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.