കാസർകോട്: കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ മൂന്ന് മലയാളികൾ മരിച്ചു. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്. കർണാടകയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 2014 ഡിസംബർ 22 ന് തിങ്കളാഴ്‌ച്ച രാത്രി കാസർകോട് നഗരത്തിലെ കടയിൽ കൊല്ലപ്പെട്ട സൈനുൽ ആബിദിന്റെ പിതാവും മാതാവും സഹോദരന്റ കുട്ടിയുമാണ് മരിച്ചത്.