തൊടുപുഴ: പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇടവെട്ടി തൊണ്ടിക്കുഴ കനാൽ അക്വഡേറ്റിന് സമീപം തോട്ടക്കരയിൽ(ചീങ്കല്ലേൽ) കെ.ആർ. നാരായണൻ നായരു(89) ടെ മൃതദേഹമാണ് കണ്ടെത്തിയത്. റിട്ട. കെഎസ്ആർടിസി ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കടവിൽ നിന്ന് തൊടുപുഴയാറ്റിൽ നാരായണൻ നായരെ കാണാതാകുന്നത്.

ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ക്ഷേത്രക്കടവിൽ നിന്ന് ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തു. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലിൽ വെങ്ങല്ലൂർ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്ന് നാരായണൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ നടന്നു. ഭാര്യ: പൊന്നമ്മ, തൊണ്ടിക്കുഴ വളയനാൽ കുടുംബാംഗം. മക്കൾ: രാജി, മനോജ്, പരേതനായ വിനോദ്. മരുമക്കൾ സുദർശൻ, പ്രസീത.