- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂർ: നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി. നോർത്ത് പറവൂർ, താണിപ്പാടം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ മുക്താർ (29), താണിപ്പാടം തോപ്പിൽപ്പറമ്പിൽ വീട്ടിൽ നാദിർഷാ (33) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നോർത്ത് പറവൂർ, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, അടിപിടി കേസ്, തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. മാവിൻചോട് മുബാറക്ക് വധക്കേസിലെ ഒന്നാം പ്രതിയായ റംഷാദിനെ കഴിഞ്ഞ ഓഗസ്റ്റ് അവസാനം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇരുവരും.
ഈ കേസിലെ മറ്റൊരു പ്രതിയായ സജാദിനെ ഈ മാസം ആദ്യം ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 44 പേരെ നാട് കടത്തി. 64 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. റൂറൽ ജില്ലയിൽ ഗുണ്ടകളുടെ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് കൂടുതൽ കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.