- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദ്ര ഗവേഷണത്തിന് യൂറോപ്യൻ യൂണിയന്റെ സഹകരണം; കേരള സർവ്വകലാശാലാ അക്വാടിക് ബയോളജി പഠന വകുപ്പിനെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: കേരള സർവ്വകലാശാലക്ക് അന്തർദേശീയ അംഗീകാരം. യൂറോപ്യൻ യൂണിയൻ ഇക്കോമെറൈൻ പ്രോജക്റ്റിന്റെ നിർവഹണത്തിന് ലോകത്തിലെ എട്ട് ഗവേഷണസ്ഥാപനങ്ങളോടൊപ്പം കേരള സർവ്വകലാശാലാ അക്വാടിക് ബയോളജി പഠന വകുപ്പിനേയും തെരഞ്ഞെടുത്തു. യുറോപ്പ്, ഏഷ്യ ഭുഖണ്ഡങ്ങളിലെ 6 രാജ്യങ്ങളിലെ 9 ഗവേഷണ സ്ഥാപനങ്ങളെയാണ് ഈ പദ്ധതിക്കുവേണ്ടി യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുത്തിട്ടുള്ളത്.
പഠനവകുപ്പ് അദ്ധ്യക്ഷനും സർവ്വകലാശാല C S S വൈസ് ചെയർമാനുമായ പ്രൊഫ.ഡോ എ ബിജുകുമാർ പദ്ധതിയുടെ നിർവ്വഹണ സ്ഥാപനമായി യൂറോപ്യൻ യുണിയൻ നിയോഗിച്ച സൈപ്രസ്സ് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് എത്തി തുടർ നടപടികൾക്കുള്ള ചർച്ചനടത്തി.
സമുദ്ര ആവാസ വ്യവസ്ഥയേയും, കാലാവസ്ഥ വ്യതിയാനത്തിന്റെയും ഭാഗമായി സമുദ്രത്തിലെ മാറ്റങ്ങളും, ജീവ ജാലങ്ങളുടെ സംരക്ഷണവും, പ്ലാസ്റ്റിക് മാലിന്യത്തിന്റെ പ്രത്യാഘാതങ്ങളും പരിഹാര നടപടികളും സംബന്ധിച്ച ഗവേഷണമാണ് പ്രോജക്റ്റ്.
പ്രൊജക്റ്റിന്റെ ഭാഗമായി മെറൈൻ മോണിറ്ററിഗ് ലാബ് സ്ഥാപിക്കണം. അദ്ധ്യാപകരും ഗവേഷകരും ഗവേഷണത്തിലൂടെ ലഭ്യമാക്കുന്ന വിവരങ്ങൾ മറ്റ് 8 ഗവേഷണ സ്ഥാപനങ്ങളുമായി പരസ്പരം കൈമാറാൻ നെറ്റ് വർക് സംവിധാനം ഒരുക്കണം. ഇതിനെല്ലാമായി യൂറോപ്യൻ യൂണിയൻ 110 427 യൂറോ(98 ലക്ഷം രൂപ) കേരള സർവ്വകലാശാലക്ക് അനുവദിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്