ആലപ്പുഴ : ആലപ്പുഴയിൽ  ബൈപാസ് നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ ശർമ (22) ആണ് മരിച്ചത്. ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം ആണ് അപകടം നടന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.