ഇടുക്കി : ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
കീരിത്തോട് മാടപ്പറമ്പിൽ മനു, അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ,പുത്തൻപറമ്പിൽ അനു എന്നിവരെയാണ് കോട്ടയം മെഡിക്കൽ കേളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

മനുവിന് വഴിയിൽ നിന്നും ലഭിച്ച കുപ്പിയിൽ മദ്യം ഉണ്ടായിരുന്നെന്നും ഇത് മൂവരും പങ്കിട്ട് കഴിയ്്ക്കുകയായിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു