ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ ബിജെപി യോഗത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പ്രവർത്തകർ. കള്ളക്കുറിച്ചിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് വിളിച്ച യോഗത്തിൽ പ്രവർത്തകർ കസേരകൾ വലിച്ചെറിയുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.

ഋഷിവന്ധ്യം, ശങ്കരപുരം, കള്ളക്കുറിച്ചി മണ്ഡലങ്ങളിൽ പാർട്ടിയിലെ പദവികൾ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ശങ്കരപുരത്ത് യോഗം വിളിച്ചത്. ഭാരവാഹികളുടെ പേരുകളിൽ ജില്ലാ പ്രസിഡന്റ് ചില മാറ്റങ്ങൾ വരുത്തിയെന്നാണ് ആരോപണം. ഇതോടെ ജില്ലയിലെ പ്രമുഖ നേതാക്കളായ അരൂർ രവിയുടെയും രാമചന്ദ്രന്റെയും അനുയായികൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. വാക്കേറ്റം കസേരയേറിലും തമ്മിൽത്തല്ലിലുമാണ് അവസാനിച്ചത്.