- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ കാറുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരം സ്വദേശിനി മരിച്ചു
കൊച്ചി : കൊച്ചി എംസി റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ആലീസ് (64) ആണ് മരിച്ചത്. ആലീസിന്റെ ഭർത്താവ് കുര്യൻ ഓടിച്ചിരുന്ന കാർ വിടിജെക്ക് സമീപം മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. എതിർ ദിശയിലെത്തിയ കാറിലുണ്ടായിരുന്ന വില്ലൂന്നി സ്വദേശികൾക്കും പരിക്കേറ്റു.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലീസിന്റെ മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ് ഡെസ്ക്
Next Story