കണ്ണൂർ: തലശ്ശേരിയിൽ മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.