- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടേക്കാട് പക്ഷിസങ്കേതത്തിനുള്ളിലെ ജനവാസമേഖല ഒഴിവാക്കുമെന്ന് എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിനുള്ളിൽ ഉൾപ്പെടുന്ന ഒൻപത് ചതുരശ്ര കിലോമീറ്ററോളം വരുന്ന ജനവാസ മേഖല പക്ഷിസങ്കേതത്തിൽനിന്ന് ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം 19ന് ചേരുന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
ഈ പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിൽ വരുന്നില്ല, എന്നാൽ അവ പൂർണമായും സങ്കേതത്തിനുള്ളിലാണ്. സുപ്രീംകോടതിയിൽ നിലവിലുള്ള കേസുകളും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നു മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story