- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ താപനില മൈനസ് രണ്ട്; അടുത്തകാലത്തെ ഏറ്റവും കുറഞ്ഞതാപനില രേഖപ്പെടുത്തിയത് ലക്ഷ്മി എസ്റ്റേറ്റിൽ
മൂന്നാർ: താപനില മൈനസ് രണ്ട് രേഖപ്പെടുത്തി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് ലക്ഷ്മി എസ്റ്റേറ്റിൽ രേഖപ്പെടുത്തിയത്
കണ്ണൻ ദേവൻ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപാസി ടീ റിസർച്ച് ഫൗണ്ടേഷൻ ആണ് ഇന്നത്തെ താപനില പുറത്ത് വിട്ടത്. ചെണ്ടുവര, ദേവികുളം, കന്നിമല, ഉപാസി എന്നിവിടങ്ങളിൽ മൈനസ് ഒന്നും, സെവന്മലയിൽ 0 ഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.
നേരത്തെ കഴിഞ്ഞ 12 വരെ വിവിധ ദിവസങ്ങളിൽ പുലർച്ചെ മൂന്നാറിൽ കാലാവസ്ഥ മൈനസിലെത്തിയിരുന്നു. വട്ടവടയ്ക്ക് സമീപത്തെ പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ തെർമോമീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ താപനില മൈനസ് 1.7 രേഖപ്പെടുത്തി.
മേഖലയിൽ നേരത്തെ മൈനസ് രണ്ട് ഡിഗ്രി വരെ രേഖപ്പെടുത്തിയതായി ഉദ്യാനത്തിന്റെ ചുമതലയുള്ള അസി. വൈൽഡ് ലൈഫ് വാർഡൻ അരുൺകുമാർ അറിയിച്ചു. അതേ സമയം മഞ്ഞ് വീഴ്ച തുടരുന്നത് മൂലം എലം, തേയില കൃഷികൾക്ക് മൂന്നാർ മേഖലയിൽ വ്യാപക നാശവും സംഭവിക്കുന്നുണ്ട്.
മറുനാടന് മലയാളി ലേഖകന്.