- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദത്തിലൂടെ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്ന മുജാഹിദുകൾ സമുദായത്തിന് ബാധ്യത; അവർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് കേരളാ മുസ്ലിം ജമാഅത്ത്; മലപ്പുറത്ത് ആദർശ സമ്മേളനത്തിൽ വൻജനപങ്കാളിത്തം
മലപ്പുറം: മലപ്പുറത്തെ പാൽക്കടലാക്കി മാറ്റി കേരള മുസ്ലിം ജമാഅത്ത് സുന്നി ആദർശ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ശുഭ്രസാഗരമൊഴുകി എപി മുഹമ്മദ് മുസ്ലിയാർ നഗരിൽ പതിനായിരങ്ങൾ ഒത്തുചേർന്നു. കോവിഡിനു ശേഷം മലപ്പുറത്ത് നടന്ന ഏറ്റവും വലിയ സമ്മേളനമായി മാറി എ.പി വിഭാഗം സുന്നികളുടെ ആദർശ സമ്മേളനം മാറി.
പ്രാഥമിക കർമങ്ങൾക്കും അംഗസ്നാനത്തിനും നിസ്കാരത്തിനുമായൊരുക്കിയ സൗകര്യങ്ങൾ സമ്മേളനത്തിനെത്തിയവർക്ക് അനുഗ്രഹമായി. ഇസ്ലാമിന്റെ ലേബലിൽ തിരുസുന്നത്തിനെതിരായ കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന ബിദഈ പ്രസ്ഥാനക്കാരുടെ പൊള്ളത്തരമാണെന്നു സമ്മേളനം ആഹ്വാനം ചെയ്തു. ഇത്തരം പ്രഭാഷണങ്ങൾക്കു അണികൾക്കിടയിൽ വലിയ ആവേശവും ഉണ്ടക്കി. വൈകുന്നേരം 4.30 ന് ആരംഭിച്ച സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഖ്യധാരാ മുസ്ലിംകളെ മതഭ്രഷ്ട് കൽപിച്ച് സമുദായത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും തീവ്രവാദത്തിലൂടെ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുജാഹിദുകൾ മുസ്ലിം സമുദായത്തിന് ബാധ്യതയായിത്തീർന്നിരിക്കുന്ന സാഹചര്യത്തിൽ അവർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഇബ്റാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. പരമ്പരാഗതമായി മുസ്ലിംകൾ സ്വീകരിച്ചു വരുന്ന ആദർശങ്ങളെയും നിലപാടുകളെയും തകർക്കുന്ന നശീകരണ ധാരകളാണ് മുജാഹിദ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന മുഖമുദ്ര.
മുജാഹിദുകളുടെ മതപരവും രാഷ്ട്രീയപരവുമായ പരാജയങ്ങളെയും ഒറ്റപ്പെടലുകളെയും, മറച്ചുവെക്കാനുള്ള ഇടത്താവളമായി മാറ്റാൻ സമുദായ ഐക്യം എന്ന പ്ലാറ്റ്ഫോമിനെ പൊക്കി പിടിക്കാൻ കുത്സിത ശ്രമം ഇവർ നടത്തി വരുന്നുണ്ട്. ഇത് തിരിച്ചറിയാൻ സുന്നികൾക്ക് കഴിയും. സുന്നി ആദർശത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തെയും സമസ്ത പിന്തുണക്കില്ല. ആദർശപരമായ യോജിപ്പുള്ളവർക്കിടയിലുള്ള ഐക്യത്തിനേ സാമുദായിക ശാക്തീകരണം സാധ്യമാക്കാൻ കഴിയൂ എന്നതാണ് നമ്മുടെ അനുഭവം.
ശരിയായ ഇസ്ലാമിക ആദർശ പ്രചാരണവും രാജ്യത്ത് സമാധാനവും സുരക്ഷയും നടപ്പിലാക്കുകയുമാണ് സമസ്തയുടെ ലക്ഷ്യം. തീവ്ര ചിന്താധാരകളെ പ്രതിരോധിക്കേണ്ട ലക്ഷ്യം സമസ്ത വിജയിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്ലാമിക ജീവിത മാർഗങ്ങളുടെയും സാമൂഹിക പ്രവർത്തനങ്ങളുടെയും മനോഹരമായ മാർഗങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സമസ്തയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.ആദർശ സംരക്ഷണം എന്നത് ഒരേ സമയം സമുദായ ശാക്തീകരണവും സാമൂഹിക മുന്നേറ്റവും ആക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സമസ്തയും കീഴ്ഘടകമായ കേരള മുസ്ലിം ജമാഅത്തും മറ്റു പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ. മുസ്ലിം പാരമ്പര്യത്തിന്റെ ചരിത്രപരമായ തുടർച്ചയെ ഉയർത്തിപ്പിടിക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സമസ്ത കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ബുഖാരി തങ്ങൾ പറഞ്ഞു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ, സി. മുഹമ്മദ് ഫൈസി, സുന്നി ജംഇയത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നല, എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. അഹ്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സുലൈമാൻ സഖാഫി മാളിയേക്കൽ, അലവി സഖാഫി കൊളത്തൂർ, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. അബ്ദുൽ ഹകീം അസ്ഹരി, എൻ.അലി അ്ബ്ദുള്ള, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, പി.എം മുസ്തഫ മാസ്റ്റർ കോഡൂർ, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീൻ ഫാളിലി പ്രസംഗിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്