- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിത പുകയില ഉത്പന്നങ്ങളുമായി അസം സ്വദേശി പിടിയിൽ; ലക്ഷങ്ങളുടെ ഹാൻസ് പാക്കറ്റുകൾ പിടികൂടിയത് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി അസം സ്വദേശി പിടിയിൽ. മുവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകക്ക് താമസിക്കുന്ന അസം സ്വദേശി കാംരൂപ്, റങ്ങിയ നൽഹരി ഗ്രാമത്തിൽ രാജു (24( വിനെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് 1015 പായ്ക്കറ്റ് ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. എറണാകുളം റേഞ്ച് ഡിഐജി ഡോ എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം നടത്തിയ സ്‌പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ ആണ് പ്രതി അറസ്റ്റിൽ ആയത്. കൂടാതെ കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി മുവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ 4 പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 18 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
14 വർഷമായി ജാമ്യം എടുത്തു മുങ്ങിയ അടിപിടി കേസിലെ പ്രതിയുൾപ്പടെയാണ് മുവാറ്റുപുഴ ഡിവൈഎസ്‌പി എസ് മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ പിടിയിൽ ആയത്. പൊലീസ് സംഘത്തിൽ ഇൻസ്പെക്ടർ കെ എൻ രാജേഷ്, എസ്‌ഐ മാരായ വിഷ്ണു രാജു, ശരത് ചന്ദ്രകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.എം.രാജേഷ്, സീനിയർ സിപിഓമാരായ ബേസിൽ സ്‌കറിയ, അനസ്, ജോബി ജോൺ, സിബി ജോർജ്, ബിബിൽ മോഹൻ, പി.എം.രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജാമ്യം എടുത്തു മുങ്ങി നടക്കുന്നവർക്കെതിരെയും മറ്റും കർശന പരിശോധന നടത്തും.
മറുനാടന് മലയാളി ലേഖകന്.