മലപ്പുറം: മലാശയത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച 60 കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. നാല് ക്യാപ്സൂൾ രൂപത്തിലുള്ള 1176 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. ഷാർജയിൽ നിന്നും എയർ ഇന്ത്യ ഫ്ലൈറ്റിൽ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പിൽ സ്വദേശി കല്ലുംപറമത്ത് ഉസ്മാൻ (60) എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

യുവാക്കൾക്കും സ്ത്രീകൾക്കും പിന്നാലെ പ്രായമുള്ള യാത്രക്കാരെയും കാരിയർമാരാക്കി സ്വർണം കടത്താനുള്ള നീക്കമാണ് കള്ളക്കടത്ത് സംഘം നടത്തുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.

ഓരോ ഘട്ടത്തിലും വ്യത്യസ്ത രീതികളിലുള്ള സ്വർണക്കടത്ത് പയറ്റുന്ന സംഘങ്ങൾ ഓരോന്നും പിടിക്കപ്പെടുമ്പോൾ പുതു രീതികൾ സൃഷ്ടിക്കുന്നതാണ് പതിവ്. ആദ്യകാലങ്ങൾ സ്വർണത്തിൽ കോയിൻസുകളും ആഭരണങ്ങളുമായിരുന്നെങ്കിലും പിന്നീട് പല വസ്തുക്കൾക്കുള്ളിലും ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്.

പിന്നീട് സ്വർണം ദ്രാവക രൂപത്തിലാക്കി വിവിധ വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചു കടത്തലായി. ഇതിന് ശേഷം ടോയ്സുകൾക്കും മറ്റും ഉള്ളിലെ വസ്തുക്കൾ മാറ്റി ഈ രൂപത്തിലേക്ക് സ്വർണം മാറ്റി ഘടിപ്പിച്ചു. പിടിക്കപ്പെടാതിരിക്കാൻ നിറവും എക്സസെ പരിശോധനയെ വെട്ടിക്കാൻ പുറംമോദിയിൽ മറ്റുദ്രാവകങ്ങളുംവെച്ച് ഒളിപ്പിച്ചായി.

ഇതിന് ശേഷം രൂപമാറ്റ സ്വർണങ്ങൾ പല രീതികളിലും പരീക്ഷിച്ചു. ഇതിന് ശേഷമാണ് വ്യാപകമായി മലാശയത്തിൽ സ്വർണം കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത് അടുത്തിടെ വ്യാപകമായ രീതിയിലാണ് ഇത്തരത്തിൽ സ്വർണം പിടികൂടിയിരുന്നത്. ഇതിന് പുറമെ കുടുംബമായി വരുന്നവരേയും സ്ത്രീകളേയും വലിയ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങി.

സ്ത്രീകൾ സ്വണം കടത്തിയാൽ 99ശതമാനവും പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥരും പറയുന്നു. കാരണം നിലവിൽ കരിപ്പൂർ വിമാനത്തവളത്തിൽ വലിയ രീതിയിലുള്ള പരിശോധനകൾക്കുള്ള സംവിധാനങ്ങളില്ല. ജീവിനക്കാരുടെ എണ്ണക്കുറവും മറ്റും കാരണമാണിത്.

എന്നാൽ പ്രയാമായവരെ പ്രത്യേകിച്ച് 60വയസ്സുകാരൻ മലാശയത്തിൽ സ്വർണം കടത്താൻ ശ്രമിച്ച് കരിപ്പൂരിൽ പിടിയിലാകുന്നത് ആദ്യമായാണ്. കാരിയർമാരാകാൻ പ്രായമായവരെ സ്വർണക്കടത്ത് സംഘങ്ങൾ സമീപിക്കുന്നുണ്ടെന്നും ഇവർക്കു മറ്റു കാരിയർമാരെക്കാൾ കൂടുതൽ തുകയും നൽകാൻ ഇവർ തയ്യാറാണ്. ഇവരെ കൂടുതൽ പരിശോധന നടത്താതെ കടത്തിവിടാറാണ് പതിവ്. എന്നാൽ ഇന്നു 60കാരനെ പിടികൂടിയത് നേരത്തെ കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്.