- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴി വീണ 50അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് കാൽ വഴുതി വീണു; രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ശ്വാസതടസ്സം വന്നു തിരിച്ചുകയറി; ഒടുവിൽ രക്ഷകരായത് അഗ്നിരക്ഷാ സേന
മലപ്പുറം: കോഴി വീണ 50 അടി താഴ്‌ച്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ 45കാരൻ തിരിച്ച് കയുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണു. തുടർന്നു രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്കു ശ്വാസ തടസം വന്ന് തിരിച്ചു കയറി. ഒടുവിൽ, രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി 45കാരനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
മലപ്പുറം തൊടുകുത്തു പറമ്പ് അയനിക്കുന്നൻ സാഹിദയുടെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മൂലപ്പറമ്പ് കിഴക്കൻ വീട്ടിൽ സിദ്ധീഖിനെയാണ് മലപ്പുറത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. രണ്ടുപേർ രക്ഷാപ്രവർത്തനത്തിനിടയിൽ ശ്വാസ തടസം വന്നു പിന്മാറിയതോടെ ് നാട്ടുകാർ അഗ്നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
ഓക്സിജൻ ലഭ്യത കുറവുള്ള കിണറ്റിൽ അതീവ ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിനെ ഫയർ & റസ്‌ക്യു ഓഫീസർ കെ. അഫ്സൽ ബ്രീത്തിങ് അപ്പാരറ്റസ് ധരിച്ച് കിണറ്റിൽ ഇറങ്ങി റസ്‌ക്യു നെറ്റിന്റെ സഹായത്താൽ പുറത്തെടുത്തു. മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൾ സലീമിന്റെ നേതൃത്വത്തിൽ ഫയർ & റസ്‌ക്യു ഓഫീസർ ടി.കെ. നിഷാന്ത്, ഫയർ & റസ്‌ക്യു ഓഫീസർ വി.പി. നിഷാദ്, ഹോം ഗാർഡ് മാരായ വി.ബൈജു, പ്രമോദ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്