- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി - അമിത് ഷാ മാരുടെ പങ്ക് ലോകത്തിൽ എല്ലാ പേർക്കും ബോധ്യമുള്ള കാര്യം; ഡോക്യുമെന്ററിയുടെ പ്രദർശനം നിഷേധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായതുകൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുദിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേ ളുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്കുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി - അമിത് ഷാ മാരുടെ പങ്ക് ലോകത്തിൽ എല്ലാ പേർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ച് പിടിച്ചാലും മൂടിവയ്ക്കാൻ കഴിയില്ല. എത്ര ഭീഷണി ഉയർന്നാലും ഡോക്ക്മെന്ററി പ്രദർശിപ്പിക്കുക തന്നെ വേണം. പ്രദർശനത്തെ പൂർണ്ണമായും പിന്തുണക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story