- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസ്; സംഘത്തലവൻ ഉൾപ്പടെ നാലു പേർ മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടൻ ഗിരീഷ് (46), പുതുകീരൻ വീട്ടിൽ അനി (36), പൂക്കോത്ത് വീട്ടിൽ ശശി ബാബു (46) , സംഘ ത്തലവൻ വേങ്ങര സ്വദേശി കരുവേപ്പിൽ ബാബു എന്നിവരെയൊണ് മലപ്പുറം ഡൻസാഫ് ടീം പിടികൂടിയത്.
കുഴൽ പണ സംഘത്തിന്റെ വേങ്ങരയിലെ കണ്ണിയാണ് പിടിക്കപ്പട്ട ബാബു. കുഴൽ പണം തട്ടാനായി പ്രത്യേക ടീമിനെ പരിശീലനം നൽകി 25 ലക്ഷം തട്ടാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് സംഘം പിടിയിലാവുന്നത്. തട്ടിയെടുത്ത മൊബൈൽ ഫോണുകളും, വ്യാജ ഐഡന്റിറ്റി കാർഡുകളും, സംഘം ഉപയോഗിച്ച ജീപ്പും പൊലീസ് കണ്ടെത്തി. സംഭവം നടന്ന സമയം തന്നെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിന് പ്രതികളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ ആണ് പ്രതികൾ പിടിയിലായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്