- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴുവർഷത്തിനുള്ളിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതി; കാലടിയിൽ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി
ആലുവ : കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കോടനാട്, കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി.
കൂവപ്പടി ഐമുറി കരയിൽ വിഷ്ണു ഭവൻ വീട്ടിൽ അജി വി നായർ (28) നെയാണ് ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിൽ എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2016 ൽ കാലടിയിൽ നടന്ന സനൽ വധക്കേസിൽ ആറാം പ്രതിയായിരുന്ന ഇയാൾ കഴിഞ്ഞ സെപ്റ്റംബറിൽ നിധീഷ് എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ചതിന് കോടനാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 43 പേരെ നാട് കടത്തി. 67 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുറ്റവാളികൾക്കെതിരെ റൂറൽ ജില്ലയിൽ കാപ്പ ഉൾപ്പടെയുള്ള നടപടികൾ ശക്തമായി തുടരുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
മറുനാടന്‍ മലയാളി ലേഖകന്.