- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡ ജോലി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ; അങ്കമാലി സ്വദേശിയിൽ നിന്ന് ലിയോ തട്ടിയത് ആറുലക്ഷത്തോളം രൂപ
ആലുവ:കാനഡയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി മുരിക്കാശ്ശേരി വെള്ളൂകുന്നേൽ വീട്ടിൽ ലിയോ.വി.ജോർജ്ജ് (50) നെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ലിയോയും മറ്റ് മൂന്ന് പേരും ചേർന്ന് അങ്കമാലി സ്വദേശിയായ യുവാവിൽ നിന്നും 5,59,563 രൂപയാണ് തട്ടിയെടുത്തത്.
പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം നാല് പേരുടേയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി പണം കൈമാറ്റം ചെയ്യിക്കുകയായിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ അറസ്റ്റിലായ ലിയോ മറ്റ് പല കേസുകളിലും പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.ബി.ലത്തീഫ്, എസ്.സി.പി.ഒ ഐനീഷ്, സി.പി.ഒ മാരായ ഷിറാസ് അമീൻ, ജെറി എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടന്‍ മലയാളി ലേഖകന്.