- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരത്തടി ലോറിയിൽ കയറ്റുന്നതിനിടെ ദേഹത്തേക്കു വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: മര തടി ലോറിയിൽ കയറ്റുന്നതിനിടെ വീണു പരുക്കേറ്റ ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കൽമേട് വെട്ടിക്കൽ അജയൻ (37) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
ദേഹത്തേക്ക് തടി വീണു പരുക്കേറ്റ അജയനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ. സബിത. മക്കൾ. അർജുൻ, ആദിത്യൻ.
Next Story