- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂർ: പിതാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്ത യുവാവിനെയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളിപ്പുറം കോൺവെന്റിന് പടിഞ്ഞാറ് വടശ്ശേരി വീട്ടിൽ അനു ആന്റണി (മെബിൻ 39) തേവാലിൽ സജീഷ് (കുമ്പിടി 38 ) എന്നിവരാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. പള്ളിപ്പുറം കോൺവെന്റിന് പടിഞ്ഞാറ് വച്ച് വാക്കുതർക്കത്തെ തുടർന്ന് വീരപ്പൻ ചിറ വീട്ടിൽ പ്രദീപിന് മർദ്ദനമേറ്റിരുന്നു.
ഇതു ചോദ്യം ചെയ്ത മകൻ പ്രജിത്തിനേയും, തടയാൻ ശ്രമിച്ച സുഹൃത്ത് മഹേഷിനേയും ആക്രമിക്കുകയായിരുന്നു. മഹേഷിനെ വയറ്റിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അനു ആന്റണിയും, സജീഷും മുനമ്പം, വടക്കേക്കര സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയും, റൗഡി ലിസ്റ്റിൽ ഉള്ളവരുമാണ്.
സംഭവത്തിനു ശേഷം തിരിച്ചറിയാനാവാത്ത വിധത്തിൽ രൂപമാറ്റം വരുത്തി തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇൻസ്‌പെക്ടർ എ.എൽ.യേശുദാസ്, സബ് ഇൻസ്‌പെക്ടർ ടി.കെ.രാജീവ്, എഎസ്ഐ എം വിരശ്മി എസ്.സി.പി.ഒ പി.എ.ജയദേവൻ സി.പി. ഒ മാരായ കെ.എ.ബെൻസി, കെ.പി.അഭിലാഷ് തുടങ്ങിയവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.