- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ട് വരുന്ന ട്രോളിയിലും സ്വർണം; കരിപ്പൂരിൽ രണ്ടുകേസുകളിലായി 1821 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ട് വരുന്ന ട്രോളിയിൽ നിന്നും, എയർ ഇന്ത്യ വിമാനത്തിൽ വന്ന യാത്രക്കാരനിൽ നിന്നുമായി രണ്ടു കേസുകളിലായി 1821 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. ഇന്നലെ എയർ ഇന്ത്യ ഫ്ലൈറ്റിൽ ഷാർജയിൽ നിന്നും വന്ന കാസർഗോഡ് സ്വദേശി മുഹമ്മദ് നൗഷാദ് എന്ന യാത്രക്കാരനിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് 494 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്.
കൂടാതെ മറ്റൊരു സംഭവത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷണാവശിഷ്ടം നീക്കം ചെയ്യുന്ന ട്രോളികളിലൊന്നിൽ ഭക്ഷണവശിഷ്ടങ്ങളുടെ കൂടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ 1327 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം കസ്റ്റംസ് ഉദ്യോഗസ്ഥർ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി-. ഈ രണ്ടു കേസുകളിലും സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.
അതേ സമയം കരിപ്പൂർ വിമാനത്തവളത്തിൽ മൂന്നു കേസുകളിലായി ഒരു കിലോഗ്രാം സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസർഗോഡ് സ്വദേശി അബ്ദു റഹിമാൻ (43) കൊണ്ടുവന്ന ചാർജിങ് അഡാപ്റ്റർ , കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, പീലേഴ്സ് എന്നിവ സംശയം തോന്നി കസ്റ്റംസ് പിടിച്ചു വെക്കുകയും വിദഗ്ധ സഹായത്തോടെ പരിശോധന നടത്തുകയും ഉരുക്കി വേർതിരിച്ചെടുക്കുകയുംചെയ്തപ്പോഴാണ് വിപണിയിൽ 25.62 ലക്ഷം രൂപ വിലവരുന്ന 451 ഗ്രാം സ്വർണം കുറെ കഷണങ്ങളാക്കി അവയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
തുുടർന്നു ഫ്‌ളൈ ദുബായ് വമാനത്തിൽ ദുബായിൽ നിന്നും വന്ന കാസർഗോഡ് സ്വദേശികളായ ഗഫൂർ അഹമ്മദ് (39) അബ്ദുൽ റഹിമാൻ (53) എന്നീ രണ്ടു യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്ന കാർട്ടൻ ബോക്‌സുകൾ സംശയം തോന്നി കസ്റ്റംസ് പിടിച്ചു വെക്കുകയും വിദഗ്ധ സഹായത്തോടെ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് അവയിൽ തകിടുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഉരുക്കി വേർതിരിച്ചപ്പോൾ കിട്ടിയത് വിപണിയിൽ യഥാക്രമം 16.59 ലക്ഷം രൂപയും 19.54 ലക്ഷം രൂപയും
വിലവരുന്ന 292 ഗ്രാം, 344 ഗ്രാം തൂക്കം വരുന്ന സ്വർണമാണ്. ഈ മൂന്നു കേസുകളിലും വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു .
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്