- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; പ്രതിയായ പൂജാരിക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്നുവർഷം കഠിനതടവും പിഴയും
മലപ്പുറം: 15വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്നുവർഷം കഠിനതടവും, 1,00,000 രൂപ പിഴയും വിധിച്ച് കോടതി. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു കൈമാറും.
മലപ്പുറം പോത്തുകല്ലിലാണു സംഭവം. പ്രായപൂർത്തിയാകാത്ത മകളെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 2016-17 വർഷമാണു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പ്രതി മകളെ നിരന്തരം വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പോത്തുകൽ പൊലീസ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്നു നിലമ്പൂർ പോക്‌സോ കോടതി കോടതി ഇപ്പോൾ ശിക്ഷ വിധിച്ചത്. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു കൈമാറും. അതിജീവിതയ്ക്ക്ക്കു നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവിസ് അഥോറിറ്റിയെ സമീപിക്കാവുന്നതാണ്.
നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന സമയം നിലവിലെ മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ട് ആയ പി അബ്ദുൾ ബഷീർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷീബ പി സി പ്രോസിക്യൂഷനെ സഹായിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്