മൂന്നാർ: മൂന്നാറിൽ ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകടക്ക് നേരെ കാട്ടാനയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആർ. ആർ. ടി യും നാട്ടുകാരും ചേർന്നാണ് ആനയെ തുരത്തിയത്.