- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസമായി ഭീതി വിതയ്ക്കുന്നത് കൂട്ടം തെറ്റിയ കൊമ്പൻ; കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവ്; നാട്ടുകാരെ ഭീതിയിലാക്കി ഊന്നുകല്ലിന് സമീപം പരിക്കണ്ണി ഉപ്പുകുഴിയിൽ ഒറ്റയാന്റെ വിളയാട്ടം
കോതമംഗലം: ഊന്നുകല്ലിന് സമീപം പരിക്കണ്ണി ഉപ്പുകുഴിയിൽ ഒറ്റയാന്റെ വിളയാട്ടം. വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. നാട്ടുകാർ ഭീതിയിൽ. ഉപ്പുകുഴി കടുക്കാപ്പിള്ളീൽ റഷീദിന്റെ പുരയിടത്തിലാണ് ഇന്നലെ രാത്രി ഒറ്റയാൻ എത്തിയത്. 35 ലേറെ തെങ്ങിൻ തൈകളും 50 ളം വാഴകളും നശിപ്പിച്ചു. പുലർച്ചെയാണ് ആന കാടുകയറിയത്. ഈ പ്രദേശത്ത് ആന എത്തുന്നത് ആദ്യാമാണെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. സമീപ പ്രദേശങ്ങളിൽ മുമ്പ് ഇതെ ആന എത്തിയതായുള്ള വിവരവും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ 6 മാസത്തിലേറെയായി കൂട്ടംതെറ്റിയ ഒരു കൊമ്പൻ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിവരം ഉന്നതാധികൃതരെ അറയിച്ചിട്ടുണ്ടെന്നും മുള്ളിരിങ്ങാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ റോയി കെ റ്റി പറഞ്ഞു. നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചും നഗരംപാറ റെയിഞ്ചും അതിർത്തി പങ്കിടുന്ന വനമേഖലയിൽ നിന്നാവാം കൊമ്പൻ എത്തുന്നതെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ അനുമാനം. കഴിഞ്ഞ 6 മാസത്തിനുള്ള 10 തവണയെങ്കിലും ഈ ആന ജനവാസ മേഖലകളിൽ എത്തിയതായിട്ടാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.ഒരു തവണ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ നേരിൽ കാണുകയും ചെയ്തിരുന്നു.20 വയസ് തോന്നിക്കുന്ന കൊമ്പനാണ് നാട്ടിലിറങ്ങി നാശ-നഷ്ടം വിതയ്ക്കുന്നതെന്നാണ് സൂചന.
രാത്രി മാത്രം ജനവാസ മേഖലകളിൽ എത്തി ,ഭക്ഷിക്കാൻ കഴിയുന്നതെല്ലാം അകത്താക്കി പുലരുന്നതിന് മുമ്പ് കാടുകയറുന്നതാണ് കൊമ്പന്റെ രീതിയെന്നും ഇതുവരെ ആളുകൾക്കുനേരെയോ വാഹനങ്ങൽക്കുനേരെയോ ആക്രമണം നടത്തിയതായി വിവരം ലഭിച്ചിട്ടില്ലന്നുമാണ് അധികൃതർ പങ്കുവയ്ക്കുന്ന വിവരം. ഇലട്രിക് ഫെൻസിങ് സ്ഥാപിച്ച് ,ജനവാസമേഖലയിൽ ആന ഇറങ്ങുന്നത് തടയാമെന്നും ഇക്കാര്യത്തിൽ വനംവകുപ്പ് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
കൊച്ചി- ധനുഷ്‌കോടി ദേശീയ പാത കടന്നുപോകുന്ന ഊന്നുകല്ലിൽ നിന്നും ആന ഇറങ്ങിയ ഉപ്പുകുഴിയിലേയ്ക്ക് 5 കിലോമീറ്റർ താഴെയാണ് ദൂരം. നിരവധി ഇടറോഡുകളും റബ്ബർ തോട്ടവും ഉൾപ്പെടുന്ന മേഖലയാണിത്.അതുകൊണ്ട് ഉപ്പുകുഴിയിൽ ആന എത്തിയത് പ്രദേസവാസികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.