- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം കഞ്ചാവുമായി വന്ന ബംഗാളി പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് പരപ്പനങ്ങാടി സ്റ്റേഷനിൽ ഇറങ്ങിയതിന് പിന്നാലെ
മലപ്പുറം: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം കടത്തിയ കഞ്ചാവുമായി വന്ന ബംഗാൾ സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. യുവാവ് പിടിയിലായത് രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ യുവാവ് എത്തിയത് വലവിരിച്ച് കാത്ത് നിന്ന പൊലീസ് സംഘത്തിന്റെ പിടിയിലേക്കാണ്.
ഇന്നു രാവിലെ ഇന്റർസിറ്റി എക്സ്‌പ്രസിൽ പരപ്പനങ്ങാടിയിലെത്തിയ വെസ്റ്റ് ബംഗാൾ കട്ടുപാറ സ്വദേശി അജിത്ത് ആണ് കഞ്ചാവുമായി പിടിയിലായത്. 32കാരനായ ഇയാൾ അഞ്ച് കിലോ കഞ്ചാവുമായാണ് തീവണ്ടിയിറങ്ങിയത്. പരപ്പനങ്ങാടിയിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്യാനെത്തിച്ചതായിരുന്നു കഞ്ചാവ്.
എന്നാൽ മലപ്പുറം എസ്‌പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് താനൂർ ഡി.വൈ.എസ്‌പി ബെന്നിയുടെ നിർദേശപ്രകാരം പരപ്പനങ്ങാടി സിഐ ജിനേഷും, പൊലീസ് ഡാൻസഫ് സംഘവും ചേർന്ന് ഇയാൾക്കായി വലവിരിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
ആർക്കും സംശയം തോന്നാത്ത വിധം ആകർഷകമായ രീതിയിൽ വസ്ത്രം ധരിച്ചാണ് പ്രതി എത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചും മറ്റും വിൽപ്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
പരപ്പനങ്ങാടി എസ്‌ഐ ആർ.യു അരുൺ, ആർ.സി രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ മുജീബ്, ഡാൻസഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീൻ, അഭിമന്യൂ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഏതാനും മാസം മുമ്പ് ചുഴലി സ്വദേശികളിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്