- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട; വീട്ടിൽ സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി: ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട നടത്തി കായംകുളം എക്സൈസ് റേഞ്ച് സംഘം. വീട്ടിൽ സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി. പതിയൂർകാലയിൽ നിന്നാണ് 61 കന്നാസുകളിലായി വീടിനുള്ളിൽ സൂക്ഷിച്ച സ്പിരിറ്റ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് കണ്ടെത്തിയത്്.
സംഭവത്തിൽ പത്തിയൂർക്കാല മുറിയിൽ സജി ഭവനത്തിൽ സജീവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സജീവിന്റെ സുഹൃത്തും സ്പിരിറ്റ് കടത്തിലെ പങ്കാളിയുമായ സ്റ്റീഫൻ വർഗീസ് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ വിജയൻ സി ബി യുടെയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണിയുടെയും പ്രിവന്റീവ് ഓഫിസർമാരായ ആന്റണി, അൻസു പി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ് കുമാർ വി.കെ , ശരത് ബാബു കെ.ബി, അഖിൽ ആർ. എസ്സ്, രാഹുൽ ക്യഷ്ണൻ, സുരേഷ് ഇ.ഡി എക്സൈസ് ഡ്രൈവർ ഭാഗ്യനാഥ് വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈനി നാരായണൻ, സീനു വൈ. ദാസ് എന്നിവരുമുണ്ടായിരുന്നു.