- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഴയിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മരിച്ചു; ചാലിയറിൽ സുഹൃത്തുക്കാൾക്കൊപ്പം കുളിക്കുന്നതിനിടയിൽ 22കാരനും മുങ്ങി മരിച്ചു; മലപ്പുറത്ത് രണ്ടു മരണങ്ങൾ
മലപ്പുറം: പുഴയിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻപോയ യുവാവും, ചാലിയാറിൽ സുഹൃത്തുക്കാൾക്കൊപ്പം കുളിക്കുന്നതിനിടയിൽ 22കാരനും മുങ്ങി മരിച്ചു. നിലമ്പൂർ ചന്തകുന്ന് ചാരംകുളം സ്വദേശി കൈതക്കോടൻ ഉസ്മാന്റെ മകൻ ആമീൻ സ്വാലിഹ് ആണ് മരിച്ചത്.
പുഴയിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു. ഒഴുക്കിൽ പെട്ടതിനെ തുടർന്നു നാട്ടുകാരും ഇ ആർ എഫ് പ്രവർത്തകരും ചേർന്നു രക്ഷപ്രവർത്തനം നടത്തി വെള്ളത്തിൽ നിന്നും കരയ്ക്ക് എത്തിച്ച് കൃത്രിമ ശ്വാസം നൽകി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.
അതേ സമയം ചാലിയാർപുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കാൽ തെറ്റി ആഴമുള്ള ഭാഗത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു ഉടൻ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തിരയിൽ നടത്തി യുവാവിനെ കണ്ടെത്തി ഉടൻ എടവണ്ണ രാജഗിരി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മമ്പാട് മേപ്പാടം റഹ്മാനിയാ കോളേജിന് സമീപം താമസിക്കുന്ന ചേന്നൻ കുളങ്ങര നുഹ് മാൻ (22) ആണ് മരണപ്പെട്ടത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്