- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്ന് പുറപ്പെട്ടത് വയനാട്ടിലേക്കെന്ന് പറഞ്ഞ്; മലപ്പുറം കക്കാട് സ്വദേശി പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി
മലപ്പുറം: വയനാട്ടിലേക്ക് എന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ കക്കാട് സ്വദേശിയെ പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് സ്വദേശി പൂങ്ങാടൻ കോലോത്തിയിൽ അബ്ദുൽ ഹമീദ് (56)ആണ് മരണപ്പെട്ടത്. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പൊലീസ് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് വയനാട്ടിലേക്ക് പോകുന്നതായി അറിയിച്ച് വീട്ടിൽ നിന്ന് പോയതായിരുന്നു അബ്ദുൽ ഹമീദ്. എന്നാൽ ഇന്ന് പുലർച്ചെ പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചതായാണു പിന്നീട് വീട്ടുകാർക്കു വിവരം ലഭിച്ചത്. തുടർന്നു വീട്ടുകാർ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
മാവേലി എക്സ്‌പ്രസ് കടന്നുപോയതിനു പിന്നാലെയായിരുന്നു സംഭവം. ട്രെയിനിലെ ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പരപ്പനങ്ങാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. 56കാരനായ ഹമീദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ആർ.പി.എഫ് ഇൻസ്‌പെക്ടർ കെ സുനിൽകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമെ സംഭവവുമായി ബന്ധപ്പെട്ടു മറ്റു കാര്യങ്ങൾ പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്