- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയോലപ്പറമ്പിൽ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം
കോട്ടയം : വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ സ്കൂട്ടറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രികരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവർ അടിയം സ്വദേശിയായ രാജൻ (71)എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലുമണിക്കാണ് അപകടമുണ്ടായത്.
എറണാകുളം ഭാഗത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും, വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറാളം ഗതാഗതം തടസപ്പെട്ടു.
Next Story