- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർഇന്ത്യാ വിമാനത്തിനുള്ളിൽ പുകവലിച്ചു; സഹയാത്രികരോട് മോശമായി പെരുമാറി; വിമാനത്തിന്റെ വാതിൽ തുറക്കാനും ശ്രമം: യുവാവിനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ജീവനക്കാർ
മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കുകയും സഹയാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ മുംബൈ വിമാനത്താവള സുരക്ഷാ ജീവനക്കാർ കസ്റ്റഡിയിലെടുത്തു. ലണ്ടനിൽനിന്നും ഇന്ത്യയിലേക്ക് സഞ്ചരിച്ച യുഎസ് പൗരനായ രമാകാന്താണ് (37) പിടിയിലായത്. എയർ ഇന്ത്യ ജീവനക്കാരുടെ പരാതിയിൽ ഇയാൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പുക ഉയർന്നതിനെ തുടർന്ന് അലാം മുഴങ്ങിയപ്പോൾ വിമാന ജീവനക്കാർ ഇയാളിൽ നിന്നു സിഗരറ്റ് തട്ടിമാറ്റി കെടുത്തി. ഗുരുതരമായ കുറ്റമാണെന്ന് ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ജീവനക്കാരോട് തട്ടിക്കയറി. സഹയാത്രികരോടും മോശമായി പെരുമാറിയെന്നും ബലം പ്രയോഗിച്ച് സീറ്റിൽ എത്തിക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാനും ശ്രമിച്ചെന്നും പരാതിയിലുണ്ട്. വിമാനം മുംബൈയിൽ എത്തിയ ഉടൻ രമാകാന്തിനെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.