- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നു; അധികാരത്തിലെത്തിയാൽ കർണാടക ഡിജിപിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡി കെ ശിവകുമാർ
ബെംഗളൂരു: കർണാടക പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ. സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഡിജിപിക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ശിവകുമാർ നൽകി.
ഭരണകക്ഷിയായ ബിജെപിയെ സംരക്ഷിക്കുന്ന പ്രവീൺ സൂദ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസുകൾ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ''ഡിജിപിയെക്കൊണ്ട് ഒരു ഉപകാരവുമില്ല. അയാൾക്കെതിരെ കേസ് എടുക്കണം, അറസ്റ്റ് ചെയ്യണം. തിരഞ്ഞെടുപ്പ് കമ്മിഷൻ അയാളെ നീക്കണം. മൂന്നുവർഷം സേവനം ചെയ്തു. ഇനി എത്ര നാൾക്കൂടി ഇയാൾ പദവിയിൽ തുടരും. കോൺഗ്രസിനെതിരെ മാത്രമാണ് ഇയാൾ കേസുകൾ എടുക്കുന്നത്. 25ൽ അധികം കേസുകളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ എടുത്തിരിക്കുന്നത്'' ഡി.കെ. ശിവകുമാർ പറഞ്ഞു.
224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മേയിൽ നടക്കാനിരിക്കെയാണ് ശിവകുമാറിന്റെ പരാമർശങ്ങൾ. 224ൽ കുറഞ്ഞത് 150 സീറ്റുകൾ നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതേസമയം, പ്രധാന കക്ഷിയായ ജെഡിഎസ് 93 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബിജെപിയും കോൺഗ്രസും ഇതുവരെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ