- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂവർ സംഘം പിടിയിൽ; പൊന്നാനിയിൽ അന്വേഷണം കൂടുതൽ പേരിലേക്ക്
മലപ്പുറം: ആന്ധ്രയിൽനിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവും ഹാഷിഷ് ഓയിലും ആയി മൂന്നുപേർ പൊന്നാനിയിൽ പൊലീസ് പിടിയിൽ, ആന്ധ്രാ പ്രദേശിൽ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ആയി പൊന്നാനി സ്വദേശികളാണ് പിടിയിലായത്.
പൊന്നാനി നാരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അലിയുടെമകൻ അസ്കർ, അയ്യപ്പൻകളത്തിൽ ആഷിക്,പെരുന്തല്ലൂർ സ്വദേശി കണക്കന്നൂർ ഹുസൈൻ മകൻ സൽമാൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് എത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ. പി. എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തീരുർ ഡി. വൈ. എസ്. പി, കെ. എം ബിജുവിന്റെ നിർദേശപ്രകാരം പൊന്നാനി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയറ്റൂരിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്. ഐ നവീൻ ഷാജ്, എ.എസ്. ഐ പ്രവീൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ അനിൽ വിശ്വൻ, സാജുകുമാർ, ഉദയൻ സിവിൽ പൊലീസ് ഓഫീസർ സുധീഷ്, മനു, രഘു എന്നിവരും തിരൂർ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രതികളിൽ അസ്കർ പൊന്നാനി പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉള്ളയാളും മുൻപും മയക്കുമരുന്ന് കേസിലും മോഷണ കേസിലും മാരകായുധം പിടികൂടിയ കേസിലും മറ്റും ഉൾപ്പെട്ടയാളുമാണ്. ആഷിക് മോഷണ കേസിൽ അസ്കറിന്റെ കൂട്ടുപ്രതിയും ആണ്. പ്രതികൾക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കും. പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കും. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും, വിതരണക്കാരുമായ കൂടുതൽ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് എന്നും അവരെകുറിച്ച് അന്വേഷണം നടത്തുന്നതാണ്എന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്