അങ്കമാലി:യുവാവിനെ വധിക്കാൻ ശ്രമിച്ച് ഇരുചക്രവാഹനം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിഖ് മനോഹരൻ (31), കിടങ്ങൂർ പള്ളിപ്പാട്ട് മാർട്ടിൻ (മുട്ടിച്ചൻ 40) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

22 ന് വൈകീട്ട് ആറരയോടെ പവിഴപ്പൊങ്ങിൽ വിജീഷിനെയാണ് വടിവാളുകൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച് ഇരുചക്ര വാഹനം കവർന്നത്. പണം ചോദിച്ചിട്ട് നൽകാത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിനും , കവർച്ചയ്ക്കും കാരണം.

മോഷ്ടിച്ച ഇരു ചക്ര വാഹനം പൊലീസ് കണ്ടെടുത്തു. ആഷിഖും , മാർട്ടിനും വധശ്രമം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളാണ്. 2021 ൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതി തുടർന്ന് അഷിഖിനെ കാപ്പ ചുമത്തി 6 മാസം ജയിലിലടച്ചിരുന്നു.

ഇൻസ്‌പെക്ടർ പി.എം ബൈജു, എസ്‌ഐമാരായ പ്രദീപ് കുമാർ, ഷാഹുൽ ഹമീദ്, എഎസ്ഐ മാരായ പി.ജി സാബു , ഫ്രാൻസിസ്, റെജിമോൻ, ആന്റു , എസ്.സി.പി.ഒ മാരായ മിഥുൻ, അലി, മനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.