- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ; ഇരുവരും കഞ്ചാവ് വാങ്ങിയത് ഉപയോഗത്തിനെന്ന് പൊലീസ്
തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ( 21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് ഡിവൈഎസ്‌പി എം.ആർ.മധുബാബുവിന്റെ സ്‌ക്വാഡ് പിടികൂടിയത്.
യുവതി തൊടുപുഴയിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. ഇവർക്ക് കഞ്ചാവ് നൽകി വന്നിരുന്ന മൂന്ന് നിയമ വിദ്യാർത്ഥികളെ ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നും ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം പാറയ്ക്കൽ ജിബിനെ (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
മറുനാടന്‍ മലയാളി ലേഖകന്.
Next Story